പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന...

എന്‍ എസ് വര്‍ഗീസ്

പ്രസിഡൻ്റ്

മുംതാസ് പി

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

കെ എ മൊഹിയുദ്ദീന്‍

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സാവിത്രി കെ കെ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

കെ നാരായണന്‍കുട്ടി

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ഇ വി സഫിയ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം - തലപ്പിള്ളി താലൂക്ക് , തൃശ്ശൂർ ജില്ല , കേരളംവാര്‍ഡുകള്‍ - 16 , നിയമസഭാ മണ്ഡലം - ചേലക്കര , ലോക് സഭ മണ്ഡലം - ആലത്തൂര്‍വില്ലേുകള്‍ - ആറ്റൂർ , മുള്ളുർക്കരആകെ ജനസംഖ്യ - 20100വിസ്തീര്‍ണ്ണം - 44.28 ച കി മീഅഡ്രസ്സ്   - മുള്ളൂര്‍ക്കര ഗ്രാമപഞ്ചായത്ത്,മുള്ളൂര്‍ക്കര പി.ഒ, പിന്‍-680583ഫോണ്‍ -04884 272526, സി.യു.ജി-9496046042ഇമെയില്‍-mullurkkaragp@gmail.comജിഎസ്ടി-32AAALM2011M2ZFപാന്‍- AAALM2011Mടാന്‍- CHNM00139G

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പഴയ കൊച്ചി നാട്ടുരാജ്യത്തിന്റെ വടക്കേ അതിർത്തിയിലുള്ള മുള്ളൂർക്കര (ഐരൂർ) കേന്ദ്രീകരിച്ച് ഭരിച്ചിരുന്ന നാടുവാഴിയായിരുന്നു മണക്കോട്ടച്ചൻ (മണക്കോട്ടുക നായർ). 1700-കളിൽ കൊച്ചിക്ക് എതിരെ സാമൂതിരിയെ പിന്തുണച്ചതിനെത്തുടർന്ന്, 1740-ൽ കൊച്ചി രാജാവ് ഇദ്ദേഹത്തെ രാജ്യദ്രോഹിയായി പ്രഖ്യാപിച്ച് സ്ഥാനഭ്രഷ്ടനാക്കുകയും സ്വത്തുക്കൾ കണ്ടുകെട്ടി കൊച്ചിയിലെ പ്രധാനമന്ത്രിയായ പാലിയത്തച്ചന് നൽകുകയും ചെയ്തു. തുടർന്ന് മണക്കോട്ടു കുടുംബം കണയന്നൂർ ഭാഗത്തേക്ക് കുടിയേറി. നൂറ്റാണ്ടുകൾക്ക് ശേഷം തങ്ങളുടെ മുള്ളൂർക്കരയിലെ സ്വത്തുക്കൾ തിരിച്ചുപിടിക്കാൻ മണക്കോട്ടുകാർ തൃശ്ശൂർ കോടതിയെ സമീപിക്കുകയും, പാലിയത്ത് രാമൻവലിയച്ചന്റെ എതിർപ്പുകളെ മറികടന്ന് കോടതി വിധി മണക്കോട്ടു തറവാടിന് അനുകൂലമായി വരികയും ചെയ്തു.

കൂടുതൽ വായിക്കുക